തിരുവനന്തപുരം: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുശാന്ത് സിംഗിന്റെ മരണം അഗാധമായ ദുഖത്തിലാഴ്ത്തുന്നുവെന്നും അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം ഇന്ത്യൻ സിനിമാ വ്യവസായത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തക്കളെയും താൻ അനുശോചനം അറിയിക്കുകയാണ്. പ്രളയത്തിന്റെ സമയത്ത് കേരളത്തിന് അദ്ദേഹം നൽകിയ പിന്തുണയും ഈ വേളയിൽ ഓർക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.
മുംബയ് ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്ത് സിംഗിനെ ആദ്യം കണ്ടെത്തിയത്. വിഷാദരോഗമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അനുമാനം.
12 സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശുശാന്തിന്റെ ആദ്യ ചിത്രം 2013ൽ പുറത്തിറങ്ങിയ കായ് പോ ചേ ആണ്. ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇൻ മെെ ലെെവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്ന് അവാർഡുകളും ലഭിച്ചു.