കൊച്ചി: ബുള്ള്യൻ, അടിസ്ഥാന ലോഹങ്ങൾ എന്നിവയുടെ ഓഹരി സൂചിക കൈകാര്യം ചെയ്യാൻ മുംബയ് കേന്ദ്രമായുള്ള മൾട്ടി കമ്മോഡിറ്രി എക്‌സ്‌ചേഞ്ചിന് സെബിയുടെ അനുമതി. മ്യൂച്വൽഫണ്ടുകൾ, ഇടനില വ്യാപാരികൾ എന്നിവരുടെ സാന്നിദ്ധ്യം എം.സി.എക്‌സിൽ വർദ്ധിക്കാൻ ഇതു സഹായിക്കും. ഇടനില ലാഭം ഉൾപ്പെടെയുള്ള കാര്യങ്ങൾ എം.സി.എക്‌സ് പിന്നീട് തീരുമാനിക്കും. ബുള്ള്യൻ ഓഹരി സൂചികയുടെ ആദ്യ കരാർ ആഗസ്‌റ്റിലും അടിസ്ഥാനലോഹങ്ങളുടേത് ഒക്‌ടോബറിലും അവസാനിക്കും.
സ്വർണവും വെള്ളിയുമാണ് ബുള്ള്യൻ സൂചികയിലുണ്ടാവുക. ലോഹ സൂചികയിൽ അഞ്ച് അടിസ്ഥാന ലോഹങ്ങളും ഉണ്ടാകും. കരാറിനുള്ള ടിക്കറ്ര് സൈസ് ഒരു രൂപയാണ്. രാജ്യത്തെ ഏറ്രവും വലിയ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിലൂടെ പ്രതിദിനം നടക്കുന്നത് 32,000 കോടി രൂപയുടെ വ്യാപാരമാണ്.