mpeda

കൊച്ചി: ഹവായി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നെത്തിച്ച 3,600 വിത്തു ചെമ്മീനുകളെ ചെന്നൈയിൽ ക്വാറന്റൈൻ ചെയ്‌തു! സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) ചെന്നൈയിലെ അക്വാട്ടിക് ക്വാറന്റൈൻ ഫെസിലിറ്രി (എ.ക്യു.എഫ്) ആണ് ക്വാറന്റൈൻ കേന്ദ്രം. എ.ക്യു.എഫിന്റെ ചരിത്രത്തിലെ ഏറ്രവും വലിയ ക്വാറന്റൈൻ കേന്ദ്രമാണിത്.

വിത്തു ചെമ്മീനുകളിൽ രോഗാണുക്കൽ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ക്വാറന്റീനിലാക്കിയത്. നിശ്‌ചയിച്ചതിലും പത്തുമണിക്കൂറോളം വൈകിയാണ് ചെമ്മീനുകളുമായി പ്രത്യേക വിമാനങ്ങൾ ചെന്നൈയിലെത്തിയത്. അതിനാൽ, കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്വാറന്റൈൻ കേന്ദ്രത്തിലേക്കുള്ള മാറ്റം.

വനാമി ചെമ്മീൻ കൃഷി വ്യാപകമാക്കിയാണ് ചെമ്മീൻ ഉത്‌പാദനത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയത്. അഞ്ച് ദിവസമാണ് ചെമ്മീനുകളെ എ.ക്യു.എഫ് ക്വാറന്റൈനിലാക്കിയത്. ജൂൺ എട്ടിന് ഇവ ഹാച്ചറികൾക്ക് കൈമാറി. 97.12 ശതമാനമായിരുന്നു വിത്തു ചെമ്മീനിന്റെ അതീജീവന നിരക്കെന്ന് എംപെഡ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. നിലവിൽ പ്രതിവർഷം ശരാശരി 2.50 ലക്ഷം ചെമ്മീനുകളെയാണ് ഇവിടെ ക്വാറന്റൈൻ ചെയ്യുന്നത്.