തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച നാലുപേരിൽ ഒരു ആശാവർക്കറും. കാട്ടാക്കട പഞ്ചായത്തില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ദ്രുത കര്‍മ്മ സേനയില്‍ ഇവർ പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം ഗൃഹന്ദര്‍ശനം നടത്തി വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജോലികള്‍ ചെയ്തിരുന്നു.
എന്നാൽ ഇവര്‍ ഗൃഹസന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിൽ ആർക്കും ഇതുിവരെ രോഗം സ്ഥിരീകരിക്കാത്തത് രോഗം പിടിപെട്ടത് എവിടെനിന്നാണെന്ന കാര്യത്തിൽ ആശങ്ക ഉയർത്തുന്നു. ആമച്ചാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. ജൂണ്‍ 11 ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നടത്തുന്ന പരിശോധനകളുടെ ഭാഗമായി സ്രവം എടുത്തു. ഇന്ന് റിസള്‍ട്ട് വന്നു. കൃത്യമായ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.