സംസ്ഥാനത്ത് ഇന്നലെ മൂന്ന് ആരോഗ്യപ്രവർത്തകരടക്കം 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒന്നും തൃശൂരിൽ രണ്ടും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം. ഇന്നലെ രോഗം സ്ഥിരീകരിച്ച 23 പേർ വിദേശത്ത് നിന്നും 25 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 56 പേർ രോഗമുക്തരായി.