മുംബയ് : ഇന്ത്യക്ക് ചൈനയുടെയോ പാക്കിസ്ഥാന്റെയോ മണ്ണ് ആവശ്യമില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗുജറാത്തിലെ ജന്‍ സംവാദ് റാലിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളുമായുള്ള പോരാട്ടത്തില്‍ ഏറെക്കുറെ ജയിച്ചുകഴിഞ്ഞു. പാകിസ്ഥാന് പിന്തുണയുള്ള തീവ്രവാദത്തില്നിന്നു രാജ്യത്തെ സംരക്ഷിക്കാനായി. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്, അക്രമമല്ല. ഭൂവിസ്തൃതി വര്‍ദ്ധിപ്പിച്ചല്ല ഇന്ത്യ കരുത്തു നേടിയത്. സമാധാനം കൈവരിക്കുന്നതിലൂടെയാണ് ഇന്ത്യ കരുത്തു നേടിയതെന്നും ഗഡ്കരി പറഞ്ഞു.
യുദ്ധം ജയിച്ച് ഷെയ്ക് മുജീബ് റഹ്മാനെ ബംഗ്ലാദേശ് പ്രധാനമന്ത്രിയാക്കിയശേഷം ഇന്ത്യന്‍ സൈനികര്‍ ആ രാജ്യത്തുനിന്ന് മടങ്ങി. നമ്മള് അവരുടെ ഒരു തുണ്ട് ഭുമി പോലും കൈക്കലാക്കിയില്ല. പാകിസ്ഥാന്റെയോ ചൈനയുടെയോ മണ്ണ് ഇന്ത്യക്ക് ആവശ്യമില്ല. ഇന്ത്യ സമാധാനവും സ്നേഹവും സഹകരണവുമാണ് ആഗ്രഹിക്കുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയില്‍ ചൈനയുമായും നേപ്പാളുമായും പാകിസ്ഥാനുമായും സംഘര്‍ഷം തുടരുന്നതിനിടെയാണ് ഗഡ്കരിയുടെ പരാമര്‍ശം.