മുംബയ് : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളിൽ 3390പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളിൽ 120 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 107958 ആയി. 50978 പേര്‍ രോഗമുക്തരായപ്പോള്‍ 3950പേര്‍ മരണത്തിന് കീഴടങ്ങി. ധാരാവിയില്‍ ഇന്ന് 13 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 2043പേര്‍ക്കാണ് ബാധിച്ചത്. 77 പേർ മരിച്ചു.
ബംഗാളില്‍ 24 മണിക്കൂറിനുള്ളില്‍ 389 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 12 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 11,087പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5060പേര്‍ രോഗമുക്തരായി. 475പേര്‍ മരിച്ചു.
ഗുജറാത്തില്‍, 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 511പേര്‍ക്കാണ്. 29പേര്‍ മരിച്ചു. 23,590പേര്‍ക്കാണ് ആകെ കൊവിഡ് ബാധിച്ചത്. ഇതില്‍ 16,333പേര്‍ രോഗമുക്തി നേടി. 1478പേര്‍ മരിച്ചു. കര്‍ണാടകയില്‍ ഇന്ന് 176പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7000 ആയി. 2956പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3955പേര്‍ രോഗമുക്തരായി. 89പേരാണ് ഇതുവരെ മരിച്ചത്