pulse

രോഗപ്രതിരോധത്തിനും രോഗശമനത്തിനും സഹായിക്കുന്ന പച്ചപ്പയർ അഥവാ നീളൻ പയർ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ എരിയിച്ച് കളയാനും ഒപ്പം അമിതവണ്ണത്തെ തടയാനും സഹായിക്കുന്നു. ദിവസവും പച്ചപ്പയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പയറിന്റെ ഉപയോഗത്തിലൂ​ടെ പക്ഷാഘാതത്തെ പ്രതിരോധിക്കാം.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ തടഞ്ഞ് ഹൃദയാരോഗ്യം സംരക്ഷിക്കും. ഒപ്പം നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനും പയർ സഹായിക്കുന്നു. മാത്രമല്ല ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തി മറ്റ് തരത്തിലുള്ള ഹൃദ്രോഗത്തെയും പ്രതിരോധിക്കും.

ദഹനപ്രക്രിയ സുഗമമാക്കുന്നതിലൂടെ ദഹന പ്രതിസന്ധികൾ കാരണമായ ഉദരരോഗങ്ങളെ തടയും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ നീളൻ പയർ മികച്ചതാണ്. പ്രമേഹ രോഗികൾ കേട്ടോളൂ, നീളൻപയർ പ്രമേഹം ശമിപ്പിക്കും. നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മാത്രം.