മേടം : സംയുക്ത സംരംഭങ്ങൾ. പദ്ധതികൾക്ക് അംഗീകാരം. പുതിയ കരാർ ജോലികൾ.
ഇടവം : സത്യസന്ധവും നീതിയുക്തവുമായ സമീപനം. എതിർപ്പുകളെ അതിജീവിക്കും. ജോലിഭാരം വർദ്ധിക്കും.
മിഥുനം : അംഗീകാരം ലഭിക്കും. കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചുചെയ്യും. യാത്രകൾ വേണ്ടിവരും.
കർക്കടകം : കൂട്ടായ്മയിൽ പങ്കാളിയാകും. വ്യവഹാര വിജയം. ഗുരുനാഥന്മാരെ ആദരിക്കും.
ചിങ്ങം : ജീവിതഗതിയിൽ മാറ്റംവരും. യുക്തിപൂർവം പ്രവർത്തിക്കും. എതിർപ്പുകളെ അതിജീവിക്കും.
കന്നി : അഭിപ്രായ സ്വാതന്ത്ര്യം. ആദരവു ഉണ്ടാകും. സുഹൃത്തിനെ സഹായിക്കും.
തുലാം : വിദേശ ഉദ്യോഗം ഉപേക്ഷിക്കും.ചെലവിനങ്ങൾക്ക് നിയന്ത്രണം. പരീക്ഷയിൽ വിജയമുണ്ടാകും.
വൃശ്ചികം : സാഹചര്യങ്ങൾക്കനുസരിച്ച് നീങ്ങും. ഉപരിപഠനത്തിന് തീരുമാനം. നിക്ഷേപ പദ്ധതികളിൽ ചേരും.
ധനു : കൂട്ടുക്കച്ചവടത്തിൽനിന്ന് പിന്മാറും. തൃപ്തികരമായി പ്രവർത്തിക്കും. പുത്രന്റെ സമീപനത്തിൽ തൃപ്തി.
മകരം : ഇൗശ്വരാർപിതമായി പ്രവർത്തിക്കും. വിജയം കൈവരിക്കും. അപരാധത്തിൽ നിന്ന് ഒഴിവാകും.
കുംഭം : പുനർനിയമനം ഉണ്ടാകും. കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കും. ആത്മാഭിമാനം വർദ്ധിക്കും.
മീനം : ഉൾബോധം വർദ്ധിക്കും. തെറ്റുകൾ തിരുത്തും. കരാർ ജോലികൾ ചെയ്തുതീർക്കും.