padmaja

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ (68)അന്തരിച്ചു . തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .കവയത്രിയും ഗാന രചയിതാവും ചിത്രകാരിയുമായിരുന്നു.

വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിസ്റ്റർ ബീൻ എന്ന സിനിമയിലെ ഗാനങ്ങൾക്ക് പത്മജ രാധാകൃഷ്ണൻ വരികളെഴുതിയിട്ടുണ്ട്. കൂടാതെ എം.ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ചില ലളിത ഗാനങ്ങളും രചിച്ചിരുന്നു. മക്കൾ: എം.ആർ രാജകൃഷ്ണൻ(സൗണ്ട് ഡിസൈനർ),കാർത്തിക(ദുബായ്).