pic

തിരുവനന്തപുരം: നേത്രാവതി എക്‌സ്‌പ്രസിൽ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 12ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് 13ന് മുംബയിലെത്തിയ എസ് 8 കോച്ചിലാണ് ഇയാൾ യാത്ര ചെയ്തത്. രത്നഗിരിയിൽ ഇറങ്ങിയ ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം ഇതോടെ 88 ആയി.