കൊല്ലം: ക്വാറന്റീൻ ഡ്യൂട്ടിക്കെത്തിയ റവന്യൂ ജീവനക്കാരനെ ലോഡ്ജ് മാനേജർ കൈയ്യേറ്റം ചെയ്തതായി പരാതി. രാജസ്ഥാനിൽ നിന്നെത്തിയ സൈനികനെ നിരീക്ഷണത്തിലാക്കാൻ ഭരണിക്കാവിലെ ലോഡ്ജിലെത്തിയ പടി.കല്ലട വില്ലേജ് ഓഫീസ് ജീവനക്കാരൻ വിജയകൃഷ്ണനാണ് ആക്രമിക്കപ്പെട്ടത്. ലോഡ്ജ് മാനേജർ അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പള്ളിശേരിക്കൽ സ്വദേശിയായ മാനേജർ ബാബുവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രവാസി വെൽഫയർ സെന്ററായി ഏറ്റെടുത്തിരുന്ന ലോഡ്ജിലുണ്ടായ അക്രമത്തെ കുറിച്ച് കുന്നത്തൂർ തഹസീൽദാർ സുരേഷ് ബാബു ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.