pic

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന നടിയാണ് തൃഷ. ലോക്ക്ഡൗൺകാലത്ത് പ്രത്യേകിച്ചും. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം തൃഷയുടെ പ്രകടനങ്ങൾ ആരാധകർ കണ്ടു.എന്നാൽ സോഷ്യൽമീഡിയയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം തൃഷ പറഞ്ഞിരിക്കുന്നത്. താത്ക്കാലികമായി ഒരു ബ്രേക്ക് എടുക്കുകയാണെന്നും ഉടൻ തിരിച്ചുവരുമെന്നുമാണ് തൃഷ പറയുന്നത്. ഡിജിറ്റൽ ബ്രേക്കിംഗിന് സമയമായി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ തീരുമാനെമെന്ന് താരം പറയുന്നു. താൻ ഡിജിറ്റൽ ഡിറ്റോക്സിൽ പോകുന്നതിന് മറ്റു കാരണങ്ങളൊന്നുമില്ലെന്ന് താരം പറയുന്നു. കൊവിഡിനെ മറികടക്കാൻ എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും തൃഷ പറയുന്നു.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് തുടർച്ചയെന്നോണം ഗൗതം മേനോൻ ഒരുക്കിയ കാർത്തിക് ഡയൽ സെയ്തയെന്നിൽ എന്ന ഹ്രസ്വ ചിത്രത്തിലാണ് പ്രേക്ഷകർ തൃഷയെ ഒടുവിൽ കണ്ടത്.12 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ചിമ്പുവും അഭിനയിച്ചിരുന്നു.റാം, പൊന്നിയിൽ സെൽവൻ തുടങ്ങിയ സിനിമകളാണ് ഇനി പുറത്തുവരാനിരിക്കുന്ന തൃഷയുടെ സിനിമകൾ. 1999ൽ മിസ് ചെന്നൈ, 2001ൽ മിസ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചശേഷമാണ് തൃഷ സിനിമയിലേക്ക് എത്തിയത്.ജോഡി, പ്രിയദർശൻ സംവിധാനം ചെയ്ത ലേസ ലേസ തുടങ്ങിയവയാണ് ആദ്യ ചിത്രങ്ങൾ