covid-19

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെെ ആകെ രോഗ ബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു. 325 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 9520 ആയി.

നിലവിൽ രാജ്യത്ത് 15,3106 പേരാണ് ചികിത്സയിലുള്ളത്.രാജ്യത്തെ കൊവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 10,7958 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു. 23,544 പേർക്ക് വൈറസ് ബാധിച്ച ഗുജറാത്തിൽ 1477 മരണവും, 41182 പേർക്ക് രോഗം ബാധിച്ച ഡൽഹിയിൽ 1327 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 44,661 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. അവിടെ 435 മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

കൊവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്തെമ്പാടും ഇതുവരെ 57,74,133 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ വ്യക്തമാക്കി. കൊവിഡ് സ്രവ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 1,15,519 സാമ്പിളുകൾ പരിശോധിച്ചെന്നും ഐ.സി.എം.ആർ പറഞ്ഞു.

കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ഭേദമായി. 1,69,798 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.