തിരുവനന്തപുരം: സ്‌കൂളുകളിലെ ഓൺലൈൻ റഗുലർ ക്ലാസുകൾ ഇന്ന് തുടങ്ങും. ട്രയലിന്റെ അടിസ്ഥാനത്തിൽ ക്ലാസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് ക്ലാസുകൾ തുടങ്ങാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്.
ഫേസ്ബുക്കിലൂടെ ലൈവായി ക്ലാസുകൾ നൽകും. യൂട്യൂബ് വഴിയും സംപ്രേഷണമുണ്ടാകും. ക്ലാസുകൾ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമത്തിലാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഭാഷാ ന്യൂനപക്ഷങ്ങളായ സംസ്കൃതം, ഉറുദു, അറബിക് ക്ലാസുകളും ആരംഭിക്കും.