sslc-

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാമൂല്യനിർണയം ഈയാഴ്ച പൂർത്തിയാകും. തുടർന്ന് ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാകും. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം. ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളിൽ അദ്ധ്യാപകർ എത്താത്തതിനാൽ മൂല്യനിർണ്ണയം തടസപ്പെട്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മാർക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.യഥാസമയം ജോലികൾ പൂർത്തിയാക്കാനായാൽ എസ്.എസ്.എൽ.സി, പ്ലസ് ടുഫലങ്ങൾ ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കാനാവുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.