കുവൈറ്റ്: കൊവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു മലയാളി ഉൾപ്പെടെ ഏഴ് പേർ കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സിബി കളപുരയ്ക്കൽ( 55)ആണ് മരിച്ചത്. കൊവിഡ് ബാധിതനായിരുന്ന സിബി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്ബാനി കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്ന് റിപ്പോർട്ട് ചെയ്ത ഏഴ് മരണം ഉൾപ്പെടെ കുവൈറ്റിലെ ആകെ കൊവിഡ് മരണം 296 ആയി. പുതുതായി 454 പേർക്കുകൂടി കൊവിഡ് ബാധിച്ചു.