missing

ന്യൂഡൽഹി: ഇസ്ലാമാബാദിൽ രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോർട്ട്. രാവിലെ എട്ടുമണിയോടെയാണ് ഇരുവരെയും കാണാതായത്. ഇതുസംബന്ധിച്ച് പാകിസ്ഥാൻ സർക്കാരിന് ഇന്ത്യ പരാതി നൽകിയിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ നിന്നും നാടുകടത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്. ഇസ്ലാമാബാദിൽ കുറച്ച് ദിവസമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ക്രൂരമായിട്ടാണ് പെരുമാറിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.