വൺപ്ലസ് 8 സീരീസ് ഇന്ത്യയിൽ ഇന്ന് വിൽപ്പനയ്ക്ക് എത്തുന്നു. സീരീസിലെ വൺപ്ലസ് 8 5ജി, വൺപ്ലസ് 8 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് ആമസോണും വൺപ്ലസ് ഇൻ വഴിയും വിൽപ്പനയ്ക്ക് എത്തുന്നത്. വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ വിൽപന നേരത്തെ തന്നെ നടന്നിരുന്നെങ്കിലും പ്രോ മോഡലിന്റെ ആദ്യത്തെ വിൽപനയാണ് ഇന്ന് നടക്കുന്നത്. ഉൽപാദന പ്രശ്നങ്ങൾ കാരണം ഈ സ്മാർട്ട്ഫോണിന്റെ വിൽപന കമ്പനി മാറ്റിവച്ചിരുന്നു.
വൺപ്ലസ് 8 പ്രോ സവിശേഷതകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രോസസറാണ് വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന്റെ കരുത്ത്. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഡിവൈസിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി സെൽഫി ക്യാമറയുമുണ്ട്. 6.78 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്‌ളേയാണ് വൺപ്ലസ് 8 പ്രോയിലുള്ളത്. ആൻഡ്രോയിഡ് 10 ഒഎസിനൊപ്പം കസ്റ്റം ഓക്സിജൻ ഒഎസുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 30Wചാർജ് സപ്പോർട്ടുള്ള 4,510എംഎഎച്ച് ബാറ്ററി യൂണിറ്റും സ്മാർട്ട്ഫോണിനുണ്ട്. വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി വേരിയന്റിന് 54,999 രൂപയും. ടോപ്പ് എൻഡ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപയുമാണ് വില. ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രാമറൈൻ ബ്ലൂ എന്നീ കളർ വേരിയന്റുകളിലായാണ് ഇത് വിൽപനയ്ക്ക് എത്തുന്നത്.