pic

ഖത്തർ: സാമൂഹിക അകലം പാലിച്ച് ഖത്തറിൽ ലോക്ക്ഡൗണിൽ വരുത്തിയ ഇളവുകളുടെ ആദ്യഘട്ടം ഇന്ന് മുതൽ നിലവിൽ വന്നു. ജൂലായ് ഒന്ന് വരെയുള്ള ആദ്യ ഘട്ടത്തിൽ പല കേന്ദ്രങ്ങളും കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറന്നുപ്രവർത്തിക്കാനാണ് അനുമതി. വിശ്വാസികൾക്ക് സാമൂഹിക അകലം പാലിച്ച് പള്ളികളിലെത്താം അവിടെ നിബന്ധനകളുണ്ട്.അതേപോലെ തന്നെ പാർക്കുകൾ തുറന്നു കൂട്ടം കൂടിയുള്ള സംസാരങ്ങൾ പാടില്ല. ഷോപ്പിംഗ് സെന്ററുകളും സ്വകാര്യ ക്ലിനിക്കുകളും സാമൂഹിക അകലം പാലിച്ച് തുറന്നു. ആദ്യഘട്ടം വിജയകരമാണെന്ന് കണ്ടാലെ അടുത്ത ഘട്ട ഇളവ് നൽകുകയുള്ളൂ.

ഖത്തറിൽ രോഗികളുടെ എണ്ണത്തിൽ കുറവില്ല. വിദേശികളിലധികവും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോയി. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൻെറ ഭാഗമായാണ് ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയിരിക്കുന്നത്. അനാവശ്യമായ കൂട്ടംകൂടലുകളും റോഡിലെ തിരക്കുമൊക്കെ നിയന്ത്രിക്കാൻ പൊലീസ് റോന്ത് ചുറ്റുന്നുണ്ട്.