obseity

സൈനികരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് കപ്പിൾസ് ഫിറ്റ്നെസ് കോഴ്സുമായി അതിർത്തി സംരക്ഷണ സേന. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ് - സെക്യൂരിറ്റി ഫോഴ്സ് എന്നിവർ ചേർന്ന് സംയുക്തമായാണ് പദ്ധതി അവതരിപ്പിക്കുന്നത്.കുടവയർ രഹിത 2020 എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥരിലെ അമിതവണ്ണവും കുടവയറും കുറച്ച് അവരെ ഫിറ്റാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനോടനുബന്ധിച്ച് രാജ്യത്തെങ്ങുമുള്ള ഐ.ടി.ബി.പി ക്യാംപുകളിൽ കപ്പിൾസ് ഫിറ്റ്നസ് കോഴ്സ് നടപ്പാക്കും.ആദ്യമായി ഉത്തരാഖണ്ഡിലെ മുസോറി ക്യാംപിലാണ് കോഴ്സ് നടപ്പാക്കുക. 'ഭാര്യ അല്ലേൽ ഭർത്താവ് ജീവിതാവസാനം വരെ കൂടെയുണ്ടാകേണ്ടതാണ്.സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകാൻ അവരുടെ ആരോഗ്യവും പ്രധാനമാണ്.പ്രത്യേകിച്ച് ജോലിയിൽ നിന്ന് വിരമിച്ചശേഷം.അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സൈനിക ഉദ്യോഗസ്ഥർക്കും ഭാര്യമാർക്കും ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐ.ടി.ബി.പി ക്യംപുകളിൽ തുറന്ന ജിം സൗകര്യവും ഏർപ്പെടുത്തും.ഓട്ടവും നടത്തവും സൈക്ളിംഗും തുടങ്ങിയ എല്ലാ ഫിറ്റ്നസ് പ്രോഗ്രാമുകളും നടപ്പിലാക്കും.'- ഐ.ടി.ബി.പി ഡയറക്ടർ ജനറൽ എസ്എസ് ദ്വേസാൽ പറഞ്ഞു.