hundred

ഭുവനേശ്വർ: പെൻഷൻ നൽകണമെങ്കിൽ വാങ്ങേണ്ടയാൾ നേരിട്ടെത്തണം എന്ന ബാങ്കിന്റെ ശാഠ്യം കാരണം നിവർന്നിരിക്കാൻ കഴിയാത്ത ആ നൂറ് വയസ്സുള്ള മുത്തശ്ശിക്ക് തന്റെ കട്ടിലിൽ കിടന്ന് ബാങ്കിലെത്തേണ്ടി വന്നു. ഒഡീഷയിലെ ഭുവനേശ്വറിന് സമീപം നുവാപാട ജില്ലയിലാണ് സംഭവം. മറ്റൊരു പ്രായമായ സ്ത്രീ കട്ടിൽ വലിച്ച് കൊടുംവെയിലിൽ ബാങ്കിലേക്ക് എത്തിച്ചു. ബാങ്കിലേക്ക് പോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്കും വിമർശനത്തിനുമാണ് വഴി വച്ചത്. സംഭവത്തെ കുറിച്ച് നുവാപാട സാമാജികൻ രാജു ധോലാകിയ സർക്കാർ അന്വേഷിച്ച് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. മതിയായ പ്രതികരണം നടത്താത്ത രാജുവിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായത്.

Odisha: In a video that surfaced recently, a woman was seen dragging her centenarian mother on a cot, to a bank in Nuapada district to withdraw her pension money allegedly after the bank asked for physical verification. pic.twitter.com/XPs55ElINA

— ANI (@ANI) June 15, 2020

കൊവിഡ് കാലത്തും സംസ്ഥാനത്തെ തൊഴിലും താമസവും നഷ്ടപ്പെട്ട പാവപ്പെട്ടവർ അനുഭവിക്കുന്ന വിഷമാവസ്ഥയെ തുറന്ന് കാട്ടുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ സംഭവത്തിന്റെ ചിത്രങ്ങൾ. ഒഡീഷയിൽ 1190 കൊവിഡ് പോസീറ്റീവ് കേസുകളുണ്ട്. 11 പേർ ഇവിടെ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം.