ഓ മൈ ഗോഡിൽ ചിരിയും ചിന്തയും നിറച്ച എപ്പിസോഡാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായമുള്ള സ്ത്രീ ചെറുക്കനെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലേയ്ക്ക് വരുന്നതാണ് രംഗം.ഇതിനിടയിൽ കുഞ്ഞമ്മയും സംഘത്തേയും കൂട്ടുകാരന്റെ വീട്ടിൽ ഒത്തുതീർപ്പിന് എത്തിക്കുന്നു.

oh-my-god

നിമിഷങ്ങൾക്കുള്ളിൽ കല്ലാണം കഴിക്കണമെന്ന് ആഗ്രഹിച്ച സ്ത്രീ ഭർത്താവുമൊത്ത് വീട്ടിലേയ്ക്ക് കയറി വരുന്നു. ആ സ്ത്രീയോടും ഭർത്താവിനോടും കുഞ്ഞമ്മ കാണിക്കുന്ന കടുംകൈ പ്രയോഗങ്ങളാണ് എപ്പിസോഡിൽ ചിരി നിറയ്ക്കുന്നത്. കുഞ്ഞമ്മ അടി കൊടുത്ത ഭാര്യയും ഭർത്താവും അവശനിലയിലാകുമ്പോൾ പൊലീസെത്തി കേസിന് ബലം കിട്ടാൻ സ്വന്തം സാരി വലിച്ചു കീറി പീഡിപ്പിച്ചു എന്ന് പറയാൻ ശ്രമിക്കുന്നതാണ് ഓ മൈ ഗോഡ് ഇതുവരെ കാണാത്ത കാഴ്ച