മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‍പുതിന്റേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന് തന്നെയാണ് മുംബയ് പൊലീസിന്റെ നിഗമനം. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴിയെടുത്തു. പൊലീസിന് സമർപ്പിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണോയെന്ന് സംശിക്കുന്നതായും മാതൃസഹോദരൻ പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും മുംബയ് പൊലീസ് ശേഖരിക്കുന്നുണ്ട്. നടന്റെ മുൻ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.