കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധത്തിൽ മിടുക്കുകാണിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിന് 21ാം റാങ്ക്. ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.ഒകളുടെ കൂട്ടായ്മ തയാറാക്കിയ 100 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈറ്റ് ഈ റാങ്ക് കരസ്ഥമാക്കിയത്. ക്വാറന്റീൻ സംവിധാനങ്ങൾ, സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത, രോഗനിരീക്ഷണം, രോഗം കണ്ടെത്തൽ, ആരോഗ്യ മേഖലയിലെ മറ്റു തയാറെടുപ്പുകൾ എന്നിവക്ക് പുറമെ കൊവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തെ മറികടക്കുന്നതിൽ കൈവരിച്ച നേട്ടം കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. സ്വിറ്റ്സർലൻഡ്, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രിയ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ആദ്യസ്ഥാനങ്ങളിലുണ്ട്.
ഒമാനിൽ രോഗികളുടെ എണ്ണം കൂടുന്നു
ആശങ്കയുണർത്തി തുടർച്ചയായ അഞ്ചാം ദിവസവും ഒമാനിൽ ആയിരത്തിന് മുകളിൽ ആളുകൾക്ക് കൊവിഡ്. 1404 പേർക്കാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെയും 1000 ഓളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല, പുതിയ രോഗികളിൽ ഏറെപ്പേരും പ്രവാസികളാണ്. അതേസമയം, സൗദിയിൽ മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്(972).
ഗൾഫ് കൊവിഡ് മീറ്റർ
സൗദി അറേബ്യ: 1,27,541 - 972
ഖത്തർ: 79,602 -73
യുഎഇ: 42,294 - 289
കുവൈറ്റ്: 35,920 - 296
ബഹ്റൈൻ:18,544 - 45
ഒമാൻ: 24,524 - 108