സാമൂഹ് മാദ്ധ്യമങ്ങളിൽ മിക്കവരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വാട്സ്ആപ്പിലാണ്. ഇന്ന് ലോകത്തെ ഏറ്റവും പ്രചാരമായുള്ള മെസേജിങ് ആപ്പുകളില്‍ പ്രധാനിയാണ് വാട്സ്ആപ്പ്. കൃത്യമായ ഇടവേളകളില്‍ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള അപ്പ്ഡേറ്റുകളാണ് വാട്സ്ആപ്പിനെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്നത്. അടുത്തിടെ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.ഇപ്പോൾ ഇതാ 5 പുത്തന്‍ അപ്ഡേയ്റ്റുകള് കൂടെ വാട്സ്ആപ്പില്‍ ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്.
അന്തിമ ടെസ്റ്റിംഗ് ഘട്ടത്തിലുള്ള ഈ ഫീച്ചറുകള്‍ അധികം താമസമില്ലാതെ ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റുഫോമുകളില്‍ ഉടന്‍ ലഭ്യമാവുന്ന അഞ്ച് പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഡാര്‍ക്ക് മോഡ് വാട്സ്ആപ്പില്‍ കൂട്ടിച്ചേര്‍ത്തത്. കൂടുതല്‍ മികച്ച ദൃശ്യാനുഭവവും, ബാറ്ററിയും ലഭിക്കുന്ന ഡാര്‍ക്ക് മോഡ് പെട്ടന്ന് ക്ലിക്ക് ആയി.ഡാര്‍ക്ക് മോഡില്‍ വാട്സ്ആപ്പ് പുതിയ ചാറ്റ് ബബിള്‍ നിറം പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഓരോ വ്യക്തിക്കും അയച്ചിട്ടുള്ള ഫോട്ടോകള്‍, സന്ദേശങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍ എന്നിവ പ്രത്യേകമായാണ് ഇപ്പോള്‍ വാട്സ്ആപ്പില്‍ പ്രദര്‍ശിപ്പിക്കുക. സൈസ് കൂടിയ ഫോട്ടോകള്‍, ഫയലുകള്‍, പുതിയത് മുതല്‍ പഴയത് വരെയുള്ള ഫോട്ടോകള്‍ എന്നിങ്ങനെ ക്രമീകരിക്കാനും ഇനി സാധിക്കും.
ഷെയര്‍ചാറ്റിന്റെ വീഡിയോ വാട്സ്ആപ്പിലൂടെ ഇനി ലഭിച്ചാല്‍ തുറന്നു നോക്കാന്‍ ഇനി ലിങ്ക് അമര്‍ത്തി വാട്സ്ആപ്പ് വിട്ടു പോകേണ്ട കാര്യമില്ല. ആപ്ലിക്കേഷനില്‍ തന്നെ ഷെയര്‍ചാറ്റ് വഴി പങ്കിട്ട വീഡിയോകള്‍ ഇനി കാണാം.
മെസേജുകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുമ്പോള്‍ സ്റ്റാര്‍ മാര്‍ക്ക് ചെയ്ത മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കാന്‍ സാധിക്കും.
'സെര്‍ച്ച് ബൈ ഡേറ്റ്' എന്ന പുത്തന്‍ ഫീച്ചര്‍ മുന്‍പ് അയച്ച മെസേജുകള്‍ പെട്ടന്ന് തിരഞ്ഞു പിടിക്കാന്‍ സഹായിക്കും.