കൊവിഡിൽ സിനിമാ ചിത്രീകരണങ്ങൾ നിറുത്തിവച്ച് വീട്ടിലിരിക്കുകയാണ് താരങ്ങൾ. നടി നടന്മാർ തങ്ങളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ ടൊവിനോ ജിമ്മിൽ നിന്നുള്ള തന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഫേസ്ബുക്കിലൂടെ.
‘തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിയ്ക്ക്? ബട്ട് ഐ ക്യാൻ’ എന്ന ക്യാപ്ഷനോടെ തലകുത്തി നിൽക്കുന്ന ഒരു വീഡിയോയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. "കൈകൂടെ വിട്ടാൽ പൊളിച്ചേനെ", "ലാലേട്ടനോട് ഉള്ളൊരു വെല്ലുവിളി ആണോ?" എന്നും കമന്റുകളുണ്ട്.