rahul-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം പെരുകുന്നതിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽഗാന്ധി വീണ്ടും രംഗത്തെത്തി. പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുൽഗാന്ധി ഇക്കുറി കേന്ദ്രത്തെ വിമർശിച്ചത്‌.

രാജ്യത്ത് കഴിഞ്ഞ രണ്ടര മാസത്തിനിടെയുണ്ടായ വിവിധ ലോക്ക്ഡൗൺ കാലത്ത് സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുന്നതും കൊവിഡ് മരണനിരക്ക് ഉയരുന്നതും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും ഫ്ലാറ്റനിംഗ് ദി റോംഗ് കർവ് എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

''വിവരമില്ലായ്‌മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്‌ട്യമാണ് '' എന്ന ഐൻസ്റ്റീന്റെ വാക്കുകളാണ് രാഹുൽ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി രാഹുലും ബി.ജെ.പിയും തമ്മിൽ നടക്കുന്ന ട്വിറ്റർ വാക്‌പോരിന്റെ ഭാഗമായാണ് രാഹുലിന്റെ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ ലോക്ക് ഡൗൺ കാലത്ത് രോഗവ്യാപനം കൂടുന്നതിനെപ്പറ്റിയുള്ള രാഹുലിന്റെ ട്വീറ്റ് ഏറെ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.