കുട്ടിക്ക് ഒരു കാര്യത്തിനും ശ്രദ്ധയില്ല എന്നത് അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സ്ഥിരം പരാതിയാണ്. ഈ ശ്രദ്ധക്കുറവിന് പിന്നിലെ കാര്യം കണ്ടെത്താൻ പലരും തയ്യാറാകുന്നില്ല. ശ്രദ്ധക്കുറവിന്റെ കാരണം കണ്ടെത്തിയാൽ ഒരു പരിധി വരെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. കുട്ടികളിലെ ശ്രദ്ധക്കുറവിനെ പറ്റി കൂടുതൽ അറിഞ്ഞാലോ?
ലക്ഷണങ്ങൾ
ഒന്നിലും ശ്രദ്ധയില്ലാതെ അലക്ഷ്യമായി പെരുമാറുക.
പഠനത്തിലെ ഓർമ്മക്കുറവ്.
ഹോം വർക്കുകൾ കൃത്യമായി ചെയ്യാതിരിക്കുക
ചിട്ടയില്ലാതെ എപ്പോഴും ചലിച്ച് കൊണ്ടിരിക്കുക
വളരെ മോശമായ കൈയക്ഷരത്തിൽ എഴുതുക
അമിതമായ അക്രമ സ്വഭാവം കാണിക്കുക.
അകാരണമായി മൂഡിയായിരിക്കുക.
പ്രധാന കാരണങ്ങൾ
ഉറക്കത്തിന്റെ അഭാവം
കുടുംബപരമായ സമ്മർദ്ദം
പ്രായത്തിൽ കവിഞ്ഞ ജോലി ഭാരം
വിശ്രമമില്ലായ്മ
പ്രതിവിധി
നിങ്ങൾ കുട്ടികളിൽ നിന്നും അകന്ന് നിന്ന് അവരെ അടുത്തറിയുക. അവരുടെ ഇഷ്ടങ്ങളെ അടുത്തറിയാൻ ശ്രമിക്കുക. മാർഗനിർദേശങ്ങൾക്കായി അദ്ധ്യാപകരോടും നിർദ്ദേശങ്ങൾ തേടാം. ക്ഷമയോടും ബുദ്ധിപരമായും കാര്യങ്ങളെ സമീപിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സംജാതമാക്കുക. ഒരു കാര്യം ചെയ്യുമ്പോൾ മറ്റൊരു കാര്യം ചെയ്യുന്നതിനായി കുട്ടിയെ ഏർപ്പെടുത്താതിരിക്കുക. ചെയ്യുന്ന ജോലി നന്നായി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക.
ഇലക്ട്രോണിക് ഗെമുകളുടെ സ്ഥാനത്ത് ഫിസിക്കൽ ഗെമുകൾ കളിക്കാൻ ശീലിപ്പിക്കുക. ടെക്നോളജിയിൽ ചിലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കുക.
ഒരു ടൈംടേബിൾ ക്രമീകരിച്ച്, അത് പ്രകാരം കാര്യങ്ങൾ ചെയ്ത് ശീലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. ഇതിലൂടെ ചിട്ടയായൊരു ജീവിതക്രം പിന്തുടർന്ന് ജീവിക്കാൻ അവർ പഠിക്കും.
വലിയ ചുമതലകൾ പോലും കുറച്ച് ലാഘവത്തോടെ സമീപിക്കാൻ പഠിപ്പിക്കാം. ഇതിലൂടെ അവർ ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പല പ്രതിസന്ധികളെ പോലും ലാഘവത്തോടെ അഭിമുഖീകരിക്കാൻ ശീലിക്കും
അവരുടെ ചെറിയ ചെറിയ നേട്ടങ്ങളിൽ പോലും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാം