മുതിർന്നവരിൽ മാത്രമല്ല ടെൻഷൻ ഉണ്ടാകാറുള്ളത്, കുട്ടികൾക്കും ടെൻഷൻ ഉണ്ടാകാറുണ്ട്. എന്നാൽ, കുട്ടികളിലെ ടെൻഷനെ മാതാപിതാക്കൾ പലപ്പോഴും കാര്യമായി കാണാറില്ല എന്നതാണ് പ്രശ്നം. മാതാപിതാക്കൾ സ്ഥിരം കുട്ടികളോട് ചോദിക്കാറുള്ള ചോദ്യമാണ് നിനക്കെന്താ ഇത്ര വലിയ ടെൻഷൻ എന്ന്. എന്നാൽ കുട്ടികളിലെ ടെൻഷനെ അങ്ങനെ അങ്ങ് നിസാരമായി തള്ളി കളയാൻ പാടില്ല. മുതിർന്നവരെ പോലെ തന്നെയാണ് കുട്ടികളിലും ഉൽകണ്ഠയും ടെൻഷനും സ്വാഭികമാണ്.
എങ്കിൽ പോലും ചില കുട്ടികളിലെ ഉൽകണ്ഠ അമിതമാവുകയും അത് അവരുടെ ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇത് അവരുടെ ഉറക്കം, ഭക്ഷണരീതി, ശാരീരിക ആരോഗ്യം എന്നിവയെയും പ്രതികൂലമായി തന്നെ ബാധിക്കും. സാധാരണ കുട്ടികളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഇവർ പെരുമാറുന്നത്.
എല്ലാ കുട്ടികളും വ്യത്യസ്തരാണ്, അതിനാൽ തന്നെ എല്ലാവരുടെയും കഴിവുകളും വ്യത്യസ്തമായിരിക്കും. അതിനാൽ സ്വന്തം കുട്ടിയുടെ കഴിവുകൾ എന്താണെന്ന് കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ഒരു കുട്ടി ചെയ്യുന്നത് പോലെ ഒരിക്കലും മറ്റൊരു കുട്ടിക്ക് ചെയ്യാൻ സാധിക്കില്ല എന്നും മാതാപിതാക്കൾ മാനസ്സിലാക്കാണം. കുട്ടികളിൽ നിന്ന് ഉൽകണ്ഠ അകറ്റി അവരെ ടെൻഷൻ ഫ്രീ ആക്കാൻ മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. സാധാരണയായി ഉൽകണ്ഠ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ തുടരുകയാണെങ്കിൽ 20 - 45 മിനിറ്റ് വരെ മാത്രമാണ് ടെൻഷൻ ഉണ്ടാകാറുള്ളത്. അതിന് ശേഷം അത് കുറയുന്നതായിരിക്കും.
എന്നാൽ ടെൻഷൻ ഉണ്ടാകുന്ന സാഹചര്യത്തിൽ കുട്ടികളെ അതിൽ നിന്ന് ഒളിച്ചോടാൻ വിടുന്നതിന് പകരം അതിനെ നേരിടാനാണ് പഠിപ്പിക്കേണ്ടത്. ഇത് കുട്ടികൾക്ക് ഭാവിയിലും ഉപയോഗപ്പെടും. കുട്ടികൾക്ക് അധികം സമ്മർദ്ദം നൽകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ സ്പോർട്സിലും സ്കൂൾ തലത്തിലും വിജയിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അവരെ അതിനായി കൂടുതൽ നിർബന്ധിക്കാതിരിക്കുന്നതാണഅ നല്ലത്. ഉൽകണ്ഠയും സമ്മർദ്ദവും അനുഭവിക്കുന്ന കുട്ടികളിൽ നെഗറ്റീവ് ചിന്തകളും, സ്വയം വിമർശനങ്ങളും കൂടുതലായി അനുഭവപ്പെടാറുണ്ട്. അതിനാൽ തന്നെ അവരിലെ പോസിറ്റീവ് കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക.അപ്പേോൾ അവരുടെ ചിന്തയും ശ്രദ്ധയും അതിലായിരിക്കും.
കുട്ടികൾക്ക് വിശ്രമിക്കാനും കളിക്കാനും സമയം ആവശ്യമാണ്. അതിനാൽ കുട്ടിക്ക് കളിക്കാനും, വ്യായാമം ചെയ്യാനും പഠിക്കാനുമായി ഓരോ ദിവസത്തിലും കൃത്യമായ സമയം നിശ്ചയിച്ച് തയ്യാറാക്കുക. കുട്ടികളിലെ ഓരോ വികാരത്തെയും മനസ്സിലാക്കുക. കുട്ടികളിലെ വികാരത്തെ മാനസ്സിലാക്കുന്നതിൽ മാതാപിതാക്കൾക്ക് ഒരിക്കലും തെറ്റ് സംഭവിക്കാൻ പാടില്ല. കൂടാതെ കുട്ടികളിലെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുക. അവർക്ക് ഉറങ്ങാനായി കൃത്യമായ സമയം നിശ്ചയിക്കുക.