കൊച്ചി: ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ച് കയറി യുവതി മരിച്ചു. ചേരാനെല്ലൂർ സ്വദേശി ബീന (46) ആണ് മരിച്ചത്. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യയാണ് ബീന. ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിൽ വച്ചാണ് അപകടം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാങ്കിലേക്ക് ഓടി കയറിയ ബീന ചില്ലിലേക്ക് വീഴുകയും ദേഹത്ത് ചില്ലുകഷണങ്ങൾ തുളച്ചു കയറുകയുമായിരുന്നു.