jet-fighter-

ജക്കാർത്ത: ഇന്തോനേഷ്യയിലെ റിയാവുവിൽ ജനവാസ കേന്ദ്രത്തിൽ ഇന്തോനേഷ്യൻ മിലിട്ടറിയുടെ ഹോക്ക് 209 ഫൈറ്റർ ജെറ്റ് തകർന്നു വീണു. പ്രാദേശിക സമയം ഇന്ന് രാവിലെ 8.13 ഓടെയാണ് അപകടം. രണ്ട് വീടുകളുടെ മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകട സമയം ഈ വീടുകളിൽ ആളുകൾ ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് രക്ഷപ്പെട്ട പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് നിർമിതമായ ഫൈറ്റർ ജെറ്റിന്റെ അപകട കാരണം വ്യക്തമല്ല. പെകൻബറുവിലെ റുസ്മിൻ നുര്യാദിൻ എയർ ബേസിൽ നിന്നും പറന്നുയർന്ന വിമാനം അഞ്ച് കിലോമീറ്റർ അകലെയുള്ള കുബാംഗ് ജായ ഗ്രാമത്തിലാണ് തകർന്നു വീണത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ആർക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.