a-k-saseendran

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോ‍ർട്ട്-നോൺട്രാൻസ്‌പോർട്ട്) ഈവർഷം ഏപ്രിൽ 1ന് ആരംഭിച്ച ത്രൈമാസ കാലയളവിലേയ്ക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15വരെ വീണ്ടും ദീർഘിപ്പിക്കുന്നതിന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു.

നേരത്തെ രണ്ട് തവണ സമയപരിധി ദീർഘിപ്പിച്ചു നൽകിയിരുന്നുവെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കൊവിഡ് രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്. കോൺട്രാക്ട് ക്യാരേജുകൾ ഏപ്രിൽ 15-ന് മുമ്പായും ചരക്ക് വാഹനങ്ങൾ ഏപ്രിൽ 30-ന് മുമ്പായും നികുതി അടയ്‌ക്കേണ്ടതായിരുന്നു.

സ്റ്റേജ് ക്യാരേജുകൾക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി സർക്കാർ പൂർണ്ണമായും ഒഴിവാക്കി നൽകിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജുകൾക്ക് ഇരുപത് ശതമാനം നികുതിയും ഒഴിവാക്കി നൽകിയിട്ടുണ്ട്.