mother
പെൻഷൻ വാങ്ങാൻ 120 വയസുള്ള ശയ്യാവലംബിയായ അമ്മയെ കട്ടിലിൽ വലിച്ചിഴച്ച് ബാങ്കിലേക്ക് പോകുന്ന എഴുപതുകാരി മകൾ

ന്യൂഡൽഹി: പെൻഷൻ ലഭിക്കാനായി 120 വയസുള്ള ശയ്യാവലംബിയായ അമ്മയെ കട്ടിലിൽ വലിച്ചിഴച്ച് ബാങ്കിൽ എത്തിച്ച് എഴുപതുകാരി മകൾ. അക്കൗണ്ട് ഉടമ നേരിട്ട് എത്തിയാലെ പെൻഷൻ തുക നൽകൂ എന്ന് ബാങ്ക് മാനേജർ നിർബന്ധം പിടിച്ചതോടെയാണ് 1500 രൂപയ്ക്കായി മകൾ കൊടുംക്രൂരത കാട്ടിയത്. ഒഡിഷയിലെ നൗപാരയിൽ ബാരാങ്കാൻ ഗ്രാമത്തിലാണ് സംഭവം. 120 വയസുളള ലാബേ ഭാഗലിനെ കട്ടിലിൽ വലിച്ചിഴച്ച് ബാങ്കിലേക്ക് പോകുന്ന 70 കാരിയായ മകൾ ഗുഞ്ചാ ദേയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് സംഭവം ചർച്ചയായത്.

കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ സ്ത്രീകളുടെ ജൻ ധൻ അക്കൗണ്ടുകളിൽ പ്രതിമാസം 500 രൂപ വീതം മൂന്ന് മാസത്തേയ്ക്ക് നിക്ഷേപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. മാർച്ചിലാണ് പ്രഖ്യാപനം ഉണ്ടായത്. ഇതനുസരിച്ച് ജൂൺ ഒൻപതിന് അമ്മയുടെ മൂന്ന് മാസത്തെ പെൻഷൻ തുക പിൻവലിക്കാൻ ഗുഞ്ചാ ബാങ്കിൽ എത്തി. എന്നാൽ അമ്മയെ നേരിട്ട് കാണണമെന്ന് ബാങ്ക് മാനേജർ നിർബന്ധം പിടിച്ചതായി മകൾ ആരോപിക്കുന്നു. തുടർന്ന് മറ്റു പോംവഴികൾ ഇല്ലാത്തത് കൊണ്ടാണ് അമ്മയെ കട്ടിലിൽ വലിച്ചിഴച്ച് ബാങ്കിൽ എത്തിയതന്നും മകൾ പറയുന്നു.

അടുത്ത ദിവസം വീട്ടിൽ വന്ന് അന്വേഷണം നടത്താമെന്ന് ബാങ്ക് മാനേജർ ഗുഞ്ചയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാരുടെ കുറവ് കാരണം അന്ന് മാനേജർക്ക് വീട്ടിൽ പോകാൻ സാധിച്ചില്ല. അതുകൊണ്ട് അടുത്ത ദിവസം വരാമെന്ന് വീട്ടുകാരോട് പറഞ്ഞു. അതിനിടെയാണ് സംഭവം നടന്നത്.

ജില്ലാ കളക്ടർ