മധുര പലഹാരം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ തെളിയുന്നത് ജിലേബിയാണ്. ജിലേബി കഴിക്കാൻ ഇഷ്ടം ഇല്ലാത്തവരായും ആരും ഉണ്ടാവില്ല. കഴിക്കാൻ ഇഷ്ടമാണെങ്കിലും വീട്ടിൽ അത് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ആരും ഇത് വീട്ടിൽ ഉണ്ടാക്കാൻ തയ്യാറല്ല. എങ്കിൽ ആ ചിന്ത തെറ്റാണ്. ജിലേബി തയ്യാറാക്കാൻ സാധിക്കും അതും വളരെ എളുപ്പത്തിൽ.
ആവശ്യമുള്ള സാധനങ്ങൾ
തൈര് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 2 കപ്പ്
അരിപ്പൊടി - അര കപ്പ്
മഞ്ഞള്‍ പൊടി / ഫുഡ് കളർ - ആവശ്യത്തിന്
ബേക്കിങ് പൗഡർ - ആവശ്യത്തിന്
എണ്ണ / നെയ്യ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
പഞ്ചസാരയും വെള്ളവും ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിയ്ക്കുക. നൂൽ കട്ടിയിൽ ഇത് സിറപ്പാകണം.ബേക്കിംഗ് പൗഡർ, മൈദ, അരിപ്പൊടി എന്നിവ പാകത്തിന് വെള്ളം ചേർത്തൊഴിച്ച് കോരിയൊഴിയ്ക്കാൻ കഴിയുന്ന രീതിയിൽ മിശ്രിതമാക്കുക. നെയ്യോ എണ്ണയോ തിളപ്പിയ്ക്കുക. അധികം ചൂടാകരുത്. അതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് പൈപ്പിംഗ് ബാഗിലോ അല്ലെങ്കില്‍ ഒരു ഭാഗത്ത് ചെറിയ ഓട്ടയിട്ട തുണിയിലോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവർ കോൺ ആകൃതിയിൽ മടക്കി മിക്‌സിയിൽ ഒഴിച്ച് നെയ്യിലൊഴിച്ച് വറുത്ത് കോരുക. ജിലേബിയുടെ ഷേപ്പിൽ രണ്ട് മൂന്ന് റൗണ്ടായി ഒഴിയ്ക്കണം. ഇത് കുറഞ്ഞ ചൂടിൽ വേവിയ്ക്കുക. നല്ല ക്രിസ്പിയാകുമ്പോൾ കോരിയെടുക്കാം. ഒരുവിധം ചൂടുള്ള പഞ്ചസാരപ്പാനിയിൽ മൂന്ന് നാല് മിനിറ്റിട്ട് വെയ്ക്കുക. വളരെ എളുപ്പത്തിൽ തന്നെ ജിലേബി തയ്യാറായി കഴിഞ്ഞു.