ന്യൂഡൽഹി: മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മേയിൽ നെഗറ്രീവ് 3.21 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ലോക്ക്ഡൗൺ ആയതിനാൽ ഏപ്രിലിലെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കഴിഞ്ഞമാസത്തെ ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ കണക്കും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷം മേയിൽ 2.79 ശതമാനമായിരുന്നു മൊത്തവില നാണയപ്പെരുപ്പം. ഈവർഷം മാർച്ചിൽ 0.42 ശതമാനവും. മേയിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം 1.13 ശതമാനം ഉയർന്നു. എന്നാൽ, പച്ചക്കറികളുടെ വില 12.48 ശതമാനം ഇടിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.