football

ഗോൾ... മലപ്പുറം... ജേഴ്‌സി നമ്പർ '52'... ബ്രിട്ടീഷുകാർ മലപ്പുറത്ത് സ്‌പെഷ്യൽ പൊലീസ് ക്യാമ്പ് സ്ഥാപിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് മലപ്പുറത്തിന്റെ ഫുട്ബാൾ ആവേശം. വെള്ളക്കാരിൽ നിന്നും നാട്ടുകാരിലേക്കും ഫുട്ബാൾ ഭ്രമം പകർന്നു. ഔദ്യോഗികമായി ജില്ലാ രൂപവൽക്കരിക്കപ്പെട്ട് 52ആം വർഷത്തിലേക്ക് കടക്കുമ്പോഴും മലപ്പുറത്തിന്റെ മുഖമുദ്ര ഫുട്ബാൾ തന്നെയാണ്. കാലമെത്ര ഓടിയാലും മലപ്പുറത്തിന് ഫുട്ബാളിനോടുള്ള ആവേശം തെല്ലും കുറയില്ല. ഇന്ന് മലപ്പുറത്തിന് 52ആം പിറന്നാൾ.