zakir-hussain-

കൊച്ചി: സി.പി.എം നേതാവ് സക്കീർ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങൾ അന്വേഷിച്ച അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി. സി.പി.എം നേതാവിന്റെ ആത്മഹത്യ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സക്കീർ ഹുസൈനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.


അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് നടപടി. സക്കീറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ സി.പി.എം ചുമതലപ്പെടുത്തിയിരുന്നു. സി.എം. ദിനേശ് മണി, വി.ആർ. മുരളീധരൻ എന്നിവരായിരുന്നു അംഗങ്ങൾ.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. . ഇതിന് സംസ്ഥാന കമ്മറ്റിയുടെ അനുമതി വേണം.