കോട്ടയം: ക്വാറന്റീന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പേരൂര്‍ പുന്നത്തുറ പുളിഞ്ഞാപ്പള്ളി വീട്ടില്‍ ടിനി സെബാസ്റ്റ്യന്‍ (32) ആണ് മരിച്ചത്. ഇദ്ദേഹം ഡൽഹിയിൽ ഐ.ടി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ക്വാറന്റീന്‍ പൂർത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും വാങ്ങിക്കൊണ്ട് ടിനി മടങ്ങിയിരുന്നു. എന്നാൽ ഉച്ചയോടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. മരിച്ച ടിനി സെബാസ്റ്റ്യന്‍ കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നയാളാണ്. കൊവിഡ് പരിശോധന നടത്തുന്നതിനായി ഇദ്ദേഹത്തിന്റെ ശരീര സ്രവം ശേഖരിച്ചിട്ടുണ്ട്.