sushanth-singh-

അകാലത്തിൽ പൊലിഞ്ഞ ബോളിവുഡിലെ യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന് ആരാധകർ ഇന്ന് നിറകണ്ണുകളോടെ വിട നൽകി. ബോളിവ‌ു‌ഡെന്ന സ്വപ്ന ലോകത്ത് ഒരു നക്ഷത്രമായി ഉദിച്ചുയർന്ന സുശാന്തിന് സിനിമാലോകത്തെക്കാൾ പ്രിയങ്കരമായിരുന്നത് അനേകം നക്ഷത്രങ്ങൾ നിറഞ്ഞ പ്രപഞ്ചമെന്ന ഗാലക്സിയായിരുന്നു. അതെ.... ബഹിരാകാശ സ‌ഞ്ചാരിയാകാനായിരുന്നു ഒരുകാലത്ത് സുശാന്ത് സിംഗിന് ഇഷ്ടം. ആ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഫിസിക്സ് ആയിരുന്നു സുശാന്തിന്റെ ഇഷ്ടവിഷയം. ബഹിരാകാശ സഞ്ചാരിയാകണമെന്ന മോഹം നടന്നില്ലെങ്കിലും തന്റെ വീട്ടിൽ ആ ആഗ്രഹത്തിന്റെ പ്രതീകമെന്നോണം ഒരു കുഞ്ഞൻ ഗാലക്സി ഒരുക്കിയിരുന്നു സുശാന്ത്. നക്ഷത്രങ്ങളെ കാണാൻ Meade 14″ LX600 ടെലിസ്കോപ് സുശാന്ത് വീട്ടിലേക്ക് കൊണ്ട് വന്നതും ഈ മോഹം കൊണ്ടാണ്.

my-home-

ബഹിരാകാശ സഞ്ചാരിയാകണം എന്ന മോഹം നടന്നില്ലെങ്കിലും മറ്റൊരു ആഗ്രഹം സഫലമാക്കാൻ സുശാന്തിന് കഴിഞ്ഞു. സിനിമാമോഹവുമായി മുംബയിൽ എത്തുന്ന കാലത്ത് ഈ മഹാനഗരത്തിൽ ഒരു വീട് വേണമെന്ന ആഗ്രഹം വർഷങ്ങൾക്ക് ശേഷം അദ്ദേഹം സാധിച്ചു. മൂന്നുവർഷങ്ങൾക്ക് മുമ്പാണ് സുശാന്ത് മുംബയിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്. ആദ്യകാലത്ത് മുംബയിൽ ആറുസുഹൃത്തുക്കളുമൊത്ത് ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന കഥ പല അഭിമുഖങ്ങളിലും സുശാന്ത് തുറന്നു പറഞ്ഞിരുന്നു.

തന്റെ പാട്ന ജീവിതത്തിന്റെ ഓർമ്മകൾ ചിത്രങ്ങളായി സുശാന്തിന്റെ പുതിയ വീട്ടിലെ ലിവിംഗ് റൂമിൽ കാണാമായിരുന്നു. പതിനാറാം വയസിൽ തന്നെ വീട്ടുപോയ അമ്മയുടെ ഓ‍ർമ്മകളും ആ ചിത്രങ്ങളിലുണ്ടായിരുന്നു. വായനയെ സ്നേഹിക്കുന്ന സുശാന്തിന്റെ വീട്ടിൽ മികച്ച ഒരു ലൈബ്രറിയും ഉണ്ടായിരുന്നു.

home-

ഇന്ന് സുശാന്ത് താൻ ആദ്യമായി സ്വന്തമാക്കിയ ഈ വീടിനോടും ലോകത്തോടും വിട പറഞ്ഞ് നക്ഷത്രലോകത്തേക്ക് പോയി. ലിവിംഗ് റൂമിൽ സ്ഥാപിച്ചിരിക്കുന്ന ആ ടെലസ്കോപ്പിലൂടെ അങ്ങകെലെ പുഞ്ചിരിക്കുന്ന ഒരു നക്ഷത്രമായി സുശാന്തിനെ ഈ വീട് കാണുന്നുണ്ടാകാം. ആരാധകരും....