cremation

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദഹിപ്പിക്കാമെന്നും ഭൗതിക അവശിഷ്ടങ്ങൾ സെമിത്തേരിയിൽ അടക്കം ചെയ്താൽ മതിയെന്നും തൃശൂർ അതിരൂപതയുടെ സർക്കുലർ. ദഹിപ്പിക്കാൻ സഭാനിയമം അനുവദിക്കുന്നതായും പ്രത്യക സാഹചര്യങ്ങളിൽ വീട്ടുവളപ്പിൽ ദഹിപ്പിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ചാലക്കുടിയിലെ സംസ്കാരവിവാദത്തിനു പിന്നാലെയാണ് സർക്കുലർ പുറത്തിറക്കിയത്.