കേരള സർവകലാശാല
അപേക്ഷ ക്ഷണിക്കുന്നു
ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം, തിരുവനന്തപുരം നടത്തുന്ന എം.എസ്.ഡബ്ല്യു & എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്ക് http://loyolacollegekerala.edu.in/log.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷിക്കേണ്ടഅവസാന തീയതി ജൂലായ് 14.
പരീക്ഷാഫീസ്
കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിൽ (സി.എസ്.എസ്) 24 ന് ആരംഭിക്കുന്ന പി.ജി 4-ാം സെമസ്റ്റർ പരീക്ഷയുടെ ഫീസ് പിഴ കൂടാതെ 18 വരെയും പിഴയോടുകൂടി 22 വരെയും ഓൺലൈനായി അടയ്ക്കാം.
കാലിക്കറ്റ് സർവകലാശാല
പ്രവേശന പരീക്ഷ മാറ്റി
16 മുതൽ നടത്താനിരുന്ന എം.ഫിൽ പ്രവേശന പരീക്ഷ മാറ്റി.
എം.കോം ലിസ്റ്റ്
എം.കോം (ജൂൺ 2019) പൊസിഷൻ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അർഹരായവർ ഫീസടച്ച ചെലാൻ സഹിതം അപേക്ഷിക്കണം. തപാലിൽ ലഭിക്കുന്നതിന് തപാൽ ചാർജ് അടച്ച് അപേക്ഷ സമർപ്പിക്കണം.
എം.ജി സർവകലാശാല
അതത് ജില്ലകളിൽ പരീക്ഷയെഴുതാം
മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതാൻ വെബ്സൈറ്റിലെ 'എക്സാം രജിസ്ട്രേഷൻ' എന്ന ലിങ്കിൽ ഓപ്ഷൻ നൽകണം. ഇന്ന് വൈകിട്ട് 4 വരെ രജിസ്റ്റർ ചെയ്യാം.
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് ഇന്ന് വൈകിട്ട് 5 മുതൽ നാളെ വൈകിട്ട് 5 വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ സ്ലിപ്പും അസൽ ഹാൾടിക്കറ്റുമായി പരീക്ഷകേന്ദ്രങ്ങളിൽ എത്തണം.
കണ്ണൂർ സർവകലാശാല
ഹാൾടിക്കറ്റ്
18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം. ബി. എ.(ഏപ്രിൽ 2020) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രങ്ങൾ വിദ്യാർത്ഥികളുടെ അപേക്ഷപ്രകാരം അനുവദിച്ചിട്ടുണ്ട്.