റിയാദ്: സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി. സ്വകാര്യ ചാർട്ടർ വിമാനങ്ങളിൽ സംസ്ഥാനത്തേക്ക് എത്തുന്നവർക്കും സർട്ടിഫിക്കറ്റ് ബാധകമാണ്.
കേരളം ആവശ്യപ്പെട്ട പ്രകാരമാണ് ഈ നിബന്ധന ഏർപ്പെടുത്തിയതെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്. ജൂൺ മാസം 20 മുതൽ കേരളത്തിലേക്ക് യാത്ര നടത്തുന്നവർക്കാണ് നിബന്ധന ബാധകമാകുക.
എംബസി തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധല്ലെന്നും എംബസി വ്യക്തമാക്കി.