covd-

മുംബയ് : വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം നവവരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വധു ഉൾപ്പെടെ 63 പേരോട് ക്വാറന്റൈനിൽ. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പാണ് 22 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് വധുവും കല്യാണത്തിൽ പങ്കെടുത്ത മറ്റ് 63 പേരും ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകി.

ലാബ് അസിസ്റ്റന്റായ യുവാവിന് ജോലിക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. വിവാഹത്തിന് മുൻപ് ഇയാൾ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ ഫലം നെഗറ്റീവായിരുന്നു.

വിവാഹശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.