മേടം : അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ചിന്തകൾക്കതീതമായി പ്രവർത്തിക്കും. അഹംഭാവം ഒഴിവാക്കണം.
ഇടവം : അതിരുകടന്ന ആത്മീയ ചിന്തകൾക്ക് നിയന്ത്രണം. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. സഹോദരങ്ങളുമായി രമ്യത.
മിഥുനം : ആത്മാഭിമാനം ഉണ്ടാകും. ഉദ്യോഗത്തിൽ ഉയർച്ച. ആരോഗ്യം സംരക്ഷിക്കും.
കർക്കടകം : ഭക്ഷണക്രമീകരണം ശീലിക്കും. സഹായ മനസ്ഥിതി ഉണ്ടാകും. മഹത് വചനങ്ങൾ ഉപകാരപ്പെടും.
ചിങ്ങം : സത്യാവസ്ഥ അന്വേഷിച്ചറിയും. ലക്ഷ്യങ്ങളിൽ വിജയം. പുതിയ അവസരങ്ങൾ ലഭിക്കും.
കന്നി : ഉൗഹാപോഹങ്ങൾ കേൾക്കും. കീഴ്‌വഴക്കം ലംഘിക്കരുത്. സാഹസപ്രവൃത്തികൾ ഒഴിവാക്കണം.
തുലാം : കീഴ്‌ജീവനക്കാർക്ക് സഹായം. പ്രതികരണശേഷി വർദ്ധിക്കും. വാഗ്വാദങ്ങൾ രമ്യതയിലെത്തിക്കും.
വൃശ്ചികം : വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ലളിതമായ ജീവിതശൈലി. ജീവിത പങ്കാളിയോട് ആദരവ്.
ധനു: അബദ്ധ ബുദ്ധികളിൽനിന്ന് പിന്മാറും. പ്രതികൂല സാഹചര്യങ്ങളെ നേരിടും. ഏകാഗ്രത വർദ്ധിക്കും.
മകരം : അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒഴിവാക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം. ആത്മബന്ധമുണ്ടാകും.
കുംഭം :അനുഭവജ്ഞാനം ഉപയോഗപ്പെടും. കാര്യവിജയം. വാഹന ഉപയോഗത്തിൽ നിയന്ത്രണം.
മീനം : സംയുക്ത സംരംഭങ്ങളിൽ പങ്കുചേരും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.