terrorist

ശ്രീനഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. ഷോപ്പിയാനിൽ ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.

#TurkwangamShopainEncounterUpdate: So far three unidentified #terrorists killed. Search going on. Further details shall follow. @JmuKmrPolice https://t.co/vt6rIwQvlw

— Kashmir Zone Police (@KashmirPolice) June 16, 2020

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്.പൊലീസിന്റെയും ആർമിയുടെ 44 ആർആറിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനിലുണ്ടായിരുന്നത്.ഷോപ്പിയാനിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ജൂൺ 10 ന് അഞ്ച് തീവ്രവാദികളെ സുരക്ഷ സേന വധിച്ചിരുന്നു.