petrol

ന്യൂഡൽഹി: കൊവിഡ് കാലത്ത് സാധാരണക്കാരുടെ ആശങ്കകൂട്ടി ഇന്ധന വില. തുടർച്ചയായ പത്താം ദിനവും പെട്രോളിനും ഡീസലിനും വില കൂടി. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ 76.87 രൂപയും, ഡീസലിന് 71.18 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും, ഡീസലിന് 5.51 രൂപയുമാണ് കൂടിയത്. വില വർദ്ധന അടുത്താഴ്ചവരെ തുടർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം, വില വർദ്ധനവിനെതിരെ സി.പി.എം ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. തിരുവന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 11 മുതൽ 12വരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.