case-diary

കോട്ടയം: ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കുമെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി സ്വദേശിയായ യുവാവും, പത്തനംതിട്ട സ്വദേശിനിയായ യുവതിയും ക്വാറന്റീൻ കേന്ദ്രത്തിൽ ദമ്പതികളായി കഴിയുകയായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ ഇരുവരും കോട്ടയത്തെ ഒരു ക്വാറന്റീൻ കേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്നു.

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് കറങ്ങാനിറങ്ങിയ ഇവരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ അച്ഛനെ കാണാൻ പോയതാണ് എന്നാണ് യുവതി പറഞ്ഞു. എന്നാൽ സംഭവമറിഞ്ഞ് യുവാവിന്റെ ഭാര്യ എത്തിയതോടെ നാടകംവും ദാമ്പത്യവും പൊളിഞ്ഞു. ഇായാളുടെ ഭാര്യ വീട്ടിലേക്ക് പോയി. യുവാവിനെയും യുവാവിനെയും മറ്റൊരു ക്വാറന്റീൻ കേന്ദ്രത്തിലാക്കി.