kaumudy-news-headlines

1. ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രമല്ല, വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കണം എന്ന് മന്ത്രി ഇ.പി ജയരാജന്‍. രോഗമുള്ള പ്രവാസികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണം. രോഗവ്യാപന സാധ്യത ഉള്ളതു കൊണ്ടാണ് ഈ നിര്‍ദ്ദേശം വച്ചത് എന്നും എല്ലാവരും നാട്ടില്‍ എത്തണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം എന്നും മന്ത്രി ഇ.പി ജയരാജന്‍.


2. നിലവിലെ സാഹചര്യക്കില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗം അല്ലാത്ത വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആണ് എന്ന തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയേക്കില്ല. പ്രതിഷേധം ഉണ്ടെങ്കിലും സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയ്ക്കാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആണ് എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നേക്കും. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് റിസല്‍ട്ട് കൈയ്യില്‍ ഉള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കണം എന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണം എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു
3.പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ല് തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കും എന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ ആണ് പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില്‍ തുളച്ച് കയറി കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂര്‍ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ബാലന്‍സ് തെറ്റി തറയില്‍ വീണപ്പോള്‍ അവിടെ പൊട്ടിക്കിടുന്നിരുന്ന ചില്ല് വയറ്റില്‍ തറഞ്ഞ് കയറി ആണ് ബീനയുടെ ദേഹത്ത് ഗുരുതരം ആയ മുറിവ് ഉണ്ടായത് എന്നാണ് പ്രാധമിക നിഗമനം. തൊട്ട് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു. വയററില്‍ ചില്ല് തറച്ച് ഉണ്ടായ മുറിവ് അത്ര ആഴത്തില്‍ ഉള്ളതും ഗുരുതരവും ആയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും.
4. കാസര്‍കോട് ഉദുമയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാന്‍ ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൃദായാഘാതം ആണ് മരണ കാരണമെന്ന് കാസര്‍കോട് ഡി.എം.ഒ അറിയിച്ചു. ഇന്നലെ 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 2,543 ആയി
5. അതേസമയം, തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആയിട്ടില്ല. വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ പരിശോധനയില്‍ വീഴ്ച ഉണ്ടായി എന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. ജനറല്‍ ആശുപത്രിക്കും മെഡിക്കല്‍ കോളേജിനും നോട്ടീസ്. ഇദ്ദേഹവും ആയി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ആശ വര്‍ക്കറിന് രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുകയാണ്. തലസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണമാണ് ജൂണ്‍ 12 ന് റിപ്പോര്‍ട്ട് ചെയ്തത്. പോത്തകോട് സ്വദേശിയായ അബ്ദുല്‍ അസീസ്, വൈദികന്‍ കെ.ജി വര്‍ഗ്ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവരുടെ റൂട്ട് മാപ്പ് ഇന്നലെ പുറത്തു വിട്ടിരുന്നു. ആശാ വര്‍ക്കറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും തയ്യാറായിട്ടുണ്ട്. പതിനാറ് മുതല്‍ 21 വരെയുള്ള വാര്‍ഡുകളാണ് കട്ടാക്കട പഞ്ചായത്തിലെ കണ്ടെയ്‌മെന്റ് സോണുകള്‍
6.രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയും ആണ് വര്‍ധിച്ചത്. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ നടപടി അടുത്ത ആഴ്ച വരെ തുടരും എന്നാണ് എണ്ണ കമ്പനികള്‍ നല്‍കുന്ന സൂചന. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം
7.കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പക്ഷെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകും എന്നാണ് എണ്ണ വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. അതേസമയം, ഇന്ധനവില വര്‍ധനവിന് എതിരെ സി.പി.എം ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.