india

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഇന്ത്യക്കെതിരെ ആരോപണവുമായി ചെെന. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ,സൈന്യത്തിന്റെ ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

ഏകപക്ഷീയമായി ഇന്ത്യ ഒരു നടപടി എടുക്കരുതെന്നും പ്രശ്നമുണ്ടാക്കരുതെന്നും ഇന്ത്യയോട് ചെെന ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെെനയുടെ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. "ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിർത്തി ലംഘിച്ച് ആക്രമണം നടത്തി"യതെന്നും ചൈന ആരോപിച്ചു.

ഇരുവിഭാഗവും ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,​ ഇന്ത്യൻ സെെന്യം തങ്ങളുടെ പ്രദേശത്ത് കടന്നതായി ചെെന ആരോപിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സംഘർഷം നിലനിൽക്കുകയായിരുന്നു.